ഡൽഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് സംസ്ഥാനങ്ങളിൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി


ലഖ്നൗ: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 17 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. യുപിയിലും ഡൽഹിയിലും കോവിഡ് വർദ്ധിച്ചതിനെ തുടർന്ന് ഓക്‌സിജൻ‍ ക്ഷാമവും നേരിട്ടിരുന്നു. 

നേരത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ‍ ഉത്തർ‍പ്രദേശ് സർ‍ക്കാർ‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.

You might also like

  • Straight Forward

Most Viewed