ഓക്സിജൻ പ്ലാന്‍റിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

ലക്നോ: ഓക്സിജൻ പ്ലാന്‍റിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഉത്തർപ്രദേശിലെ പങ്കി ഗ്യാസ് പ്ലാന്‍റിലാണ് അപകടം നടന്നത്. മുറാദ് അലി എന്ന ജീവനക്കാരനാണ് മരിച്ചത്. പ്ലാന്‍റ് സൂപ്പർവൈസർ അജയ്, റോയൽ ഹോസ്പിറ്റൽ ജീവനക്കാരൻ ഹരി ഓം എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.