മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി


മുംബൈ: ജൂലൈ−ഓഗസ്റ്റിൽ മഹാരാഷ്ട്രയിൽ കോവിഡിന്‍റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ ഓക്സിജന്‍റെ ലഭ്യത കണക്കിലെടുത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ മഹാരാഷ്ട്ര ശ്രമിക്കുകയാണ്. ജൂലൈ−ഓഗസ്റ്റിലോടെ സർക്കാരിന്‍റെ വെല്ലുവിളികൾ വർധിക്കുകയാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.

അതേസമയം മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 66,159 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 771 പേരാണ് കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചത്.

You might also like

Most Viewed