മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു

ന്യൂഡൽഹി: മുൻ അറ്റോർണി ജനറലും സോളിസിറ്റർ ജനറലുമായിരുന്ന സോളി സൊറാബ്ജി അന്തരിച്ചു. 91 വയസ്സായിരുന്നു. കൊറോണ ബാധിതനായി ചികിത്സയിലായിരുന്നു സൊറാബ്ജി. ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച പ്രമുഖ അഭിഭാഷകനാണ് സൊറാബ്ജീ. 1989−1990, 1998−2004 കാലഘട്ടത്തിൽ അറ്റോർണി ജനറലായിരുന്നു.1930ൽ മുംബൈയിൽ ജനിച്ച സൊറാബ്ജീ 1953ലാണ് അഭിഭാഷകനായി പ്രവർത്തിക്കാൻ തുടങ്ങിയത്. 1971ൽ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനായി നിയമിതനായി. 1997ൽ നൈജീരിയയിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രത്യേക ചുമതല നൽകി നിയമിച്ചിരുന്നു.