കേരളത്തിൽ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു. പരിശോധന നിരക്ക് 1,700ൽ നിന്നും 500 രൂപയായി കുറച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഐസിഎംആർ‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ‍ കുറഞ്ഞ നിരക്കിൽ‍ വിപണിയിൽ‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുന്പ് ആർ‍ടിപിസിആർ‍ പരിശോധനയ്ക്ക് 1,500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ‍ ഹൈക്കോടതി നിർ‍ദേശത്തെ തുടർ‍ന്നാണ് 1,700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. 

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർ‍ജ് തുടങ്ങിയവ ഉൾ‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐസിഎംആർ‍, സംസ്ഥാന അംഗീകൃത ലബോറട്ടറികൾ‍ക്കും ആശുപത്രികൾ‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സർ‍ക്കാർ‍ ആശുപത്രികളിൽ‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്. ആർ‍ടിപിസിആർ‍ ടെസ്റ്റിന് ഏറ്റവും ഉയർ‍ന്ന നിരക്ക് ഈടാക്കിയ സംസ്ഥാനമായിരുന്നു കേരളം. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ്  400 രൂപ.

You might also like

Most Viewed