രാജ്യത്ത് മെഡിക്കൽ‍ ഓക്‌സിജന് ക്ഷാമം; 50000 മെട്രിക് ടൺ ഇറക്കുമതി ചെയ്യും


ന്യൂഡൽഹി: കൊവിഡ് അതിവ്യാപനത്തെ തുടർ‍ന്ന് രാജ്യത്ത് മെഡിക്കൽ‍ ഓക്‌സിജൻ ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളിൽ‍ ഓക്‌സിജൻ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വർ‍ദ്ധിച്ചു. മെഡിക്കൽ‍ ഓക്‌സിജൻ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയിൽ‍ ഏറെയായി വർ‍ദ്ധിച്ചു. മെഡിക്കൽ‍ ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണിൽ‍ നിന്നും 2700 ടൺ ആയാണ് വർ‍ദ്ധിച്ചിരിക്കുന്നത്. ഡൽ‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ‍ മെഡിക്കൽ‍ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

മുംബൈയിൽ‍ ജംബോ ഓക്‌സിജൻ സിലിണ്ടറുകളുടെ വില 250 രൂപയിൽ‍ നിന്നും 900 ആയി ഉയർ‍ന്നു. സമാനമായി മറ്റു സംസ്ഥാനങ്ങളിലും വിലയിൽ‍ വലിയ വർദ്‍ധനവ് ഉണ്ടയായിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി 50000 മെട്രിക് ടൺ‍ മെഡിക്കൽ‍ ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർ‍ക്കാർ‍ നടപടികൾ‍ ആരംഭിച്ചു.

ആരോഗ്യ− വിദേശകാര്യ മന്ത്രാലയങ്ങൾ‍ സംയുക്തമായാണ് നീക്കങ്ങൾ‍ നടത്തുന്നത്. മഹാരാഷ്ട്ര സർ‍ക്കാരിന്റെ അഭ്യർ‍ത്ഥന മാനിച്ച് ലിക്വിഡ് മെഡിക്കൽ‍ ഓക്‌സിജൻ‍ ക്രായോജെനിക് ടാങ്കറുകൾ‍ ട്രെയിനുകളിൽ‍ കൊണ്ടുപോകാൻ തീരുമാനിച്ചു. റെംഡെസിവിർ‍, കൊവിഡ് വാക്‌സിൻ എന്നിവയ്ക്കും കടുത്ത ദൗർ‍ലഭ്യം നേരിടുന്നുണ്ട്.

കൊവിഡ് വാക്‌സിനുകൾ‍ പൊതുവിപണിയിൽ‍ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആവശ്യത്തിനനുസരിച്ച് വാക്‌സിനുകൾ‍ ലഭിക്കാത്തത് കടുത്ത വെല്ലുവിളിയാണെന്നും നവീൻ പട്‌നായിക് കത്തിൽ‍ ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed