റിപ്പബ്ലിക് ദിനത്തിലെ സംഘർ‍ഷം; നടൻ ദീപ് സിദ്ദുവിന് ജാമ്യം


ന്യുഡൽ‍ഹി: റിപ്പബ്ലിക് ദിനത്തിൽ‍ കർ‍ഷക റാലിക്കിടെയുണ്ടായ ചെങ്കോട്ടയിലുണ്ടായ സംഘർ‍ഷത്തിൽ‍ അറസ്റ്റിലായ നടൻ ദീപ് സിദ്ദുവിന് ജാമ്യം ലഭിച്ചു. ഡൽ‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചർ. 30,000 രൂപയുടെ രണ്ട് ആൾ‍ജാമ്യം നൽ‍കണം. പാസ്‌പോർ‍ട്ട് കോടതിയിൽ‍ കെട്ടിവയ്ക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യവ്യവസ്ഥകളിൽ‍ പറയുന്നു.

ഹരിയാനയിലെ കർ‍ണാലിൽ‍ നിന്നാണ് ഫെബ്രുവരി 9ന് ദീപ് സിദ്ദു അറസ്റ്റിലായത്. കർ‍ഷിക നിയമങ്ങൾ‍ക്കെതിരായ കർ‍ഷക പ്രക്ഷോഭം അവതാളത്തിലാക്കാന്‍ ദീപ് സിദ്ദു ശ്രമിച്ചുവെന്ന് കർ‍ഷക നേതാക്കളും ആരോപിച്ചിരുന്നു. ചെങ്കോട്ടയിലേക്ക് ജനക്കൂട്ടത്തെ കയറ്റി കലാപത്തിന് ശ്രമിച്ചുവെന്നും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് കേസ്. എന്നാൽ‍ ആരോപണത്തിൽ‍ ദീപ് സിദ്ദുവിനെതിരെ തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞാഴ്ച കോടതിയിൽ‍ വാദിച്ചിരുന്നു.

പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് കർ‍ഷക നേതാക്കളാണ്. താൻ ഒരു കർ‍ഷക യൂണിയനിലും അംഗമാല്ല. ചെങ്കോട്ടയിലേക്ക് പോകാൻ ആരോടും ഫോണിൽ‍ വിളിച്ച് നിർ‍ദേശിച്ചിട്ടില്ല. ജനക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നതിന് ഒരു തെളിവില്ലെന്നും ദീപ് സിദ്ദു ജാമ്യാപേക്ഷയിൽ‍ പറഞ്ഞിരുന്നു.

ഒരു സംഘർ‍ഷത്തിൽ‍ പോലും ഇടപെട്ടിട്ടില്ല. ചെങ്കോട്ടയിൽ‍ സംഘർ‍ഷം പൊട്ടിപ്പുറപ്പെടും മൂന്‍പ് അവിടെ നിന്ന് പോയിരുന്നു. അദ്ദേഹം പോലീസിനെ സഹായിക്കുകയാണ് ചെയ്തത്. ഒരു സംഘർ‍ഷത്തിലൂം പങ്കാളിയായിട്ടില്ല. കലാപത്തിൽ‍ പങ്കെടുത്തവരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടത്. അവിടെ വന്നു എന്നതിന്റെ പേരിൽ‍ നിയമവിരുദ്ധമായി സംഘം ചേർ‍ന്നുവെന്ന കുറ്റം ചുമത്താൻ കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed