കോവിഡ് വ്യാപനം; അതിർത്തിയിലെ ഇടറോഡുകൾ അടച്ച് തമിഴ്നാട്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിലെ ഇടറോഡുകൾ അടച്ച് തമിഴ്നാട്. തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിലെ12ഓളം ഇട റോഡുകളാണ് തമിഴ്നാട് സർക്കാർ ബാരിക്കേഡ് വച്ച് അടച്ചത്. കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമന്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. അതേസമയം, കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് വരുന്നവർക്ക് ഇ പാസ് നിർബന്ധമാക്കി. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തുവേണം ഇ പാസ് വാങ്ങാൻ. കൂടാതെ അതിർത്തിയിലെത്തുന്നവരുടെ സാന്പിൾ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധന ഫലം ലഭിക്കുന്നവത് വരെ കാത്തുനിൽക്കേണ്ട. പരിശോധന ഫലം ഫോണിലേക്ക് അയച്ചു നൽകും.

