കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നു; രാജ്യത്ത് 1.26 ലക്ഷം പുതിയ രോഗികള്‍


ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 കേസുകൾ കുത്തനെ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 24 മണിക്കൂറിനിടെ 59,258 പേർ രോഗമുക്തി നേടി. 685 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1,29,28,574 ആയി ഉയർന്നു. ഇതുവരെ 1,18,51,393 പേർ രോഗമുക്തി നേടി. നിലവിൽ 9,10,319 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,66,862 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed