ഡോളർ കടത്ത് കേസ്; സ്പീക്കർ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല


ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാലിനായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് സ്പീക്കർ നൽകിയ വിശദീകരണം. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് സ്പീക്കർ മറുപടി നൽകുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. യുഎഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed