പശ്ചിമബംഗാളിൽ ഒരു പരിവർത്തനവും നടത്തിയിട്ടില്ല: മമതയെ തള്ളി മിഥുൻ ചക്രബർത്തി


ഹുഗ്ലി: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഉയർത്തുന്ന പരിവർ ത്തനം എന്ന മുദ്രവാക്യം തട്ടിപ്പെന്ന താര പ്രചാരകനായ മിഥുൻ ചക്രബർത്തി. പശ്ചിമബംഗാളിനെ നിശ്ചലമാക്കിയ ഭരണകൂടമാണ് തൃണമൂലിന്റേത്. സംസ്ഥാനത്ത് ഒരുമാറ്റവും കഴിഞ്ഞ പത്തുവർഷമായി സംഭവിച്ചിട്ടില്ലെന്നും എല്ലാം മമതയുടെ തട്ടിപ്പാണെന്നും മിഥുൻ ആരോപിച്ചു. പുർസുറ മേഖലയിലെ സ്ഥാനാർത്ഥി ബിമൻ ഘോഷിനായിട്ടാണ് ബോളിവുഡിലെ മുൻ സൂപ്പർ സ്റ്റാർ മിഥുൻ ചക്രബർത്തി പ്രചാരണത്തിനെത്തിയത്.

ബി.ജെ.പി സംസ്ഥാനത്ത് മാറ്റം കൊണ്ടുവരും. രാജ്യത്തെ ഇത്രയധികം മാറ്റത്തിലേക്ക് കൊണ്ടുവന്ന എൻ.ഡി.എ സഖ്യത്തിന്റെ മാറ്റമാണ് പശ്ചിമ ബംഗാളിനാവശ്യമെന്നും മിഥുൻ ചക്രബർത്തി പറഞ്ഞു. മമതയുടേത് എല്ലാം കള്ളത്തരമാണ്. ഒരു ഭരണപരിഷ്‌ക്കാരവും നടത്താതെ പശ്ചിമബംഗാളിനെ ദാരിദ്ര്യത്തിലേയ്ക്കും അഴിമതിയിലേയ്ക്കും തള്ളിവിട്ടെന്നും മിഥുൻ ചക്രബർത്തി പറഞ്ഞു. രണ്ടു ഘട്ടം തെരഞ്ഞെടുപ്പാണ് പശ്ചിമബംഗാളിൽ പൂർത്തിയായത്. ആകെ എട്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed