ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു


റായ്പുർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ സേനയുടെ വെടിവയ്പിൽ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. സിആർപിഎഫും കമാൻഡോകളും ജില്ലാ റിസർവ് പോലീസുകാരും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ബിജാപുരിലെ തരെമിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed