ലുലുമാളിൽ തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. ലുലു മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

