ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 62,714 പേ​ർ​ക്ക് കോവിഡ്


ന്യൂഡൽഹി: ആശങ്ക വർദ്ധിപ്പിച്ച് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 312 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,61,552 ആയി. 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,86,310 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 1.13 കോടി പേർ രാജ്യത്ത് രോഗമുക്തി നേടി. മഹാരാഷ്ട്ര, കർ‍ണാടക, പഞ്ചാബ്, ഗുജറാത്ത് തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed