താജ്മഹലില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ജപ്പാന്‍കാരന്‍ മരിച്ചു


ന്യൂഡല്‍ഹി: ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ പ്രണയകുടീരം താജ്മഹലില്‍ നിന്നു സെല്‍ഫി എടുക്കുന്നതിനിടെ ജപ്പാന്‍ വിനോദ സഞ്ചാരി മരിച്ചു. ഹിഡേറ്റ യുവേദൊ(66) ആണു ഹൃദയാഘാതം മൂലം താജ്മഹല്‍ പരിസരത്തു വച്ചു മരിച്ചത്. മൂന്നു വിനോദ സഞ്ചാരികള്‍ക്കൊപ്പമാണു ഹിഡേറ്റ താജ്മഹല്‍ സന്ദര്‍ശിക്കാനായി ആഗ്രയില്‍ എത്തിയത്. യുവേദൊയുടെ മരണവിവരം ജപ്പാന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്.

റോയല്‍ ഗെയ്റ്റിലെ മാര്‍ബിള്‍ ശവകുടീരത്തിലേക്ക് എത്താനുള്ള പടികളില്‍ നിന്നു സെല്‍ഫി എടുക്കുന്നതിനിടെ യുവേദൊയ്ക്കു ഹൃദയഭാഗത്തു വേദന അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നു പടികളില്‍ നിന്നു വഴുതി വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി ക്ഷതമേറ്റ യുവേദൊയെ ഉടന്‍ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയാഘാതമാണെന്നു തെളിഞ്ഞു.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed