ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും

ന്യൂഡൽഹി: ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ ഉടൻ തന്നെ അഫ്ഗാനിസ്ഥാന് കൈമാറുമെന്ന് അഫ്ഗാൻ വിദേശകാര്യ വക്താവ് താഹിർ ഖാദിരി. ഈ ആരോഗ്യ അടിയന്തരാവസ്ഥ പരിഹരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ഇന്ത്യയുടെ തീരുമാനം ത്വരിതപ്പെടുത്തുമെന്നും ഞങ്ങളുടെ സഖ്യകക്ഷികൾക്ക് വളരെയധികം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്‌സിൻ മൈത്രി പ്രോഗ്രാമിന്‍റെ ഭാഗമായി ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, മ്യാന്‍മർ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യ കോവിഡ് വാക്‌സിന്‍ കൈമാറിയിരുന്നു. റെഗുലേറ്ററി ക്ലിയറൻസുകളുടെ സ്ഥിരീകരണം ലഭിച്ചതിന് ശേഷം ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കോവിഡ് വാക്സിൻ കയറ്റി അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.