ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി

വാഷിംഗ്ടൺ: മുൻ ഫെഡറൽ ചെയർ ജാനറ്റ് യെല്ലനെ ആദ്യത്തെ വനിതാ ട്രഷറി മേധാവിയായി യുഎസ് സെനറ്റ് അംഗീകരിച്ചു. യുഎസ് ട്രഷറി വകുപ്പിനെ നയിക്കുന്ന ആദ്യ വനിതയായി ജാനറ്റ് യെല്ലനെ സ്ഥിരീകരിക്കാൻ സെനറ്റ് ചൊവ്വാഴ്ച വോട്ട് ചെയ്തു. യെല്ലന്‍റെ നാമനിർദ്ദേശം കഴിഞ്ഞ ദിവസം സെനറ്റ് സമിതി ഏകകണ്ഠമായി അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ഫ്‌ളോർ വോട്ടിലൂടെ പൂർണ അംഗീകാരം നൽകിയത്.
ഫെഡറൽ റിസർവിനും വൈറ്റ് ഹൗസ് കൗൺസിൽ ഓഫ് ഇക്കണോമിക് അഡ്വൈസേഴ്‌സിനും നേതൃത്വം നൽകിയ ആദ്യത്തെ വനിത കൂടിയാണ് യെല്ലൻ.