കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; ഒരു മരണം

കശ്മീർ: കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ഒരു മരണം. കശ്മീരിലെ കത്വയിൽ ഇന്നലെ രാത്രി 7.15ഓടെയാണ് അപകടം. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വന്ന ധ്രുവ് എന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്റർ പൈലറ്റ് സംഭവത്തിൽ മരിച്ചു. സഹ പൈലറ്റിനു പരിക്കേറ്റു. അദ്ദേഹം സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.