കാട്ടാനയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ റിസോർട്ട് അടച്ചുപൂട്ടി


മസനഗുഡി: തമിഴ്നാടിലെ മസനഗുഡിയിൽ കാട്ടാനയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ റിസോർട്ട് അടച്ചുപൂട്ടി. അനധികൃതമായി നടത്തുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതർ റിസോർട്ട് അടച്ചുപൂട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് നടത്തിപ്പുകാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ദേഹത്തേക്ക് ആളുകൾ തീ കത്തിച്ച ടയർ എറിഞ്ഞത്. ഗുരുതരമായി പൊളളലേറ്റ ആന ചെരിഞ്ഞതോടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.

You might also like

Most Viewed