ബഹ്‌റൈനെ നടുക്കി വാഹനാപകടങ്ങൾ തുടരുന്നു: ജനുവരിയിൽ മാത്രം പൊലിഞ്ഞത് ആറ് ജീവനുകൾ


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:

ബഹ്‌റൈനിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ജനവരി മാസം മാത്രം ആറ് പേർക്കാണ് വാഹാനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ കിംഗ് ഫഹദ് കോസ്‌വേ ഭാഗത്തേക്ക് സഞ്ചരിക്കവെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ബുദൈയ സ്വദേശിയായ ജുമ അൽ ദോസരി എന്ന 23 കാരനാണ് ഒടുവിൽ മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന സഹയാത്രികൻ പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

കാലാവസ്ഥാ വ്യതിയാനം മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് ഈ അപകടം സംഭവിച്ചത്. ലെയ്‌നുകൾ കൃത്യമായി പാലിക്കാനും വേഗത നിയന്ത്രിക്കാനും ട്രാഫിക് ഡയറക്ടറേറ്റ് ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ടെങ്കിലും അപകടങ്ങൾ കുറയുന്നില്ല. ഈ മാസം ആദ്യവാരം മനാമയിലുണ്ടായ അപകടത്തിൽ 20 വയസ്സുകാരിയായ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ജനുവരി 19-ന് ഈസ ടൗണിലുണ്ടായ ബൈക്ക് അപകടത്തിൽ ഏഷ്യൻ സ്വദേശിയും, ജനുവരി 23-ന് സഖീറിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും മരണമടഞ്ഞു. സഖീറിലെ അപകടത്തിൽ മരിച്ച അഹമ്മദ് അൽ ഷുവൈഖ്, ഭാര്യ ഹവ്‌റ മക്കി, എട്ടു വയസ്സുകാരിയായ മകൾ റീം എന്നിവരുടെ സംസ്‌കാരം കഴിഞ്ഞ ഞായറാഴ്ച ബാർബാറിൽ വെച്ച് വൻജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്.

വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ നിയന്ത്രിക്കുന്നതിനായി ട്രാഫിക് വിഭാഗം കർശന നടപടികൾ സ്വീകരിച്ച് വരികയാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കും അമിതവേഗതയിൽ പോകുന്നവർക്കും എതിരെ കടുത്ത പിഴയും തടവുശിക്ഷയും നൽകുന്ന നിയമങ്ങൾ കഴിഞ്ഞ ഓഗസ്റ്റ് മുതൽ പ്രാബല്യത്തിലുണ്ട്.

article-image

fsfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed