ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,849 പേർക്ക് മാത്രമാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ 1,84,408 പേരാണ് ചികിത്സയിൽ കഴിയുന്നത്.കൊറോണയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 155 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,53,339 ആയി. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 15,82,201 പേർ വാക്‌സിൻ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളിൽ 47 ശതമാനവും കേരളത്തിൽ നിന്നാണെന്ന് റിപ്പോർട്ട്. അതുപോലെ തന്നെ സജീവ കൊറോണ രോഗികളുടെ എണ്ണത്തിലും മുൻപന്തിയിൽ കേരളമാണ് ഉള്ളത്. അവസാനം പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നത് 70,624 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുളളത്.⊇ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മഹാരാഷ്ട്രയിൽ 46,146 ആക്ടീവ് കേസുകളാണുള്ളത്.