റഷ്യയിൽ പ്രതിഷേധം ശക്തം

മോസ്കോ: റഷ്യൻ പ്രതിപക്ഷനേതാവ് അലെക്സി നവൽനിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാകുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിഷപ്രയോഗത്തിലൂടെ വധിക്കാൻ ശ്രമിച്ച നവൽനി ജർമനിയിൽ അഞ്ചുമാസം ചികിത്സയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണു റഷ്യയിലേക്കു മടങ്ങിയെത്തിയത്. മോസ്കോ വിമാനത്താവളത്തിൽനിന്നുതന്നെ നവൽനിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇതിനിതിരെ പ്രതിക്ഷേധിക്കാനായി⊇ മോസ്കോയിൽനിന്ന് ക്രെംലിനിലെ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ ഇതുവരെ മൂവായിരത്തിലധികം പ്രക്ഷോഭകരെ തടങ്കലിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം.