സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി സമാധന കരാർ ഒപ്പുവെക്കില്ലെന്ന് സൗദി

റിയാദ്: സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി സമാധന കരാർ ഒപ്പുവെക്കില്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. മറ്റ് ചില അറബ് രാജ്യങ്ങൾ ഇസ്രായേലുമായുണ്ടാക്കിയ സമാധാന കാരാറിൽ പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. എക്കാലത്തും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി എന്നും മന്ത്രി കൂട്ടിച്ചേർത്തു. മറ്റ് അറബ് രാജ്യങ്ങളുമായി ഇസ്രായേൽ സമാധാന കരാറിൽ ഒപ്പുവെച്ചതിലൂടെ പശ്ചിമേഷ്യയിലെ സമാധാന നടപടികൾക്ക് അനുകൂല സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലുമായി സമാധാന കരാർ ഒപ്പ് വെക്കുവാനുള്ള തീരുമാനം ഓരോ രാജ്യത്തിന്റേയും പരമാധികാരവുമായി ബന്ധപ്പെട്ടതാണ്. ഇത് വഴി എല്ലാവരും ആഗ്രഹിക്കുന്നത് പോലുള്ള ഫലമുണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.