ബിഹാർ സർക്കാരിനെതിരെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇനി മുതൽ സൈബർ കുറ്റം

പാറ്റ്ന: ബിഹാർ സർക്കാരിനെതിരെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ സൈബർ കുറ്റകൃത്യമാക്കി ഉത്തരവ്. മന്ത്രിമാർ എംഎൽഎമാർ, എംപിമാർ തുടങ്ങിയവർക്കെതിരായ സോഷ്യൽ മീഡിയാ പോസ്റ്റുകൾ 7 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റകരമാണെന്ന് ബിഹാർ പൊലീസ് ഉത്തരവിൽ പറയുന്നു.
ബിഹാർ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നിതീഷ് കുമാർ ഹിറ്റ്ലറുടെ പാത പിന്തുടരുകയാണെന്നാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള വിലങ്ങാണിതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.