ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ന് ശ്രീ​ശാ​ന്തും


കൊച്ചി: വരുന്ന ഐപിഎൽ താരലേലത്തിൽ മലയാളി താരം എസ്. ശ്രീശാന്തും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന താരലേലത്തിനായി താരം രജിസ്റ്റർ ചെയ്യും. ലേലത്തിന് മുന്നോടിയായി കളിക്കാരുടെ റിലീസും ട്രേഡിംഗ് വിൻഡോയും നടന്നുവരികയാണ്. 

2013 സീസണിലാണ് ശ്രീശാന്ത് ഒടുവിൽ ഐപിഎൽ കളിച്ചത്. രാജസ്ഥാൻ റോയൽസ് ടീമിൽ കളിക്കുന്നതിനിടെ കോഴയാരോപണത്തിന്‍റെ പേരിൽ ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ട ശ്രീശാന്ത് നിലവിൽ നടക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിച്ചാണ് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed