മത്സരിക്കാത്തത് സ്വന്തം തീരുമാനം; ബിജെപി തന്നെ അവഗണിച്ചിട്ടില്ലെന്ന് കെ. അണ്ണാമലൈ
ഷീബ വിജയൻ
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടാതിരുന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് താൻ തന്നെയാണ് ബിജെപി കോർ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചത്. പാർട്ടി ടിക്കറ്റ് നിഷേധിച്ചു എന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥിയാകുന്നതിന് പകരം സംസ്ഥാനമൊട്ടാകെ ബിജെപിക്കും എൻഡിഎ മുന്നണിക്കുമായി പ്രചാരണത്തിൽ സജീവമാകാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി എൽ. മുരുകൻ, തമിഴിസൈ സൗന്ദരരാജൻ, വനതി ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ പട്ടികയിലുണ്ട്. എഐഎഡിഎംകെ സഖ്യത്തിൽ 27 സീറ്റുകളിലാണ് ബിജെപി ഇത്തവണ ജനവിധി തേടുന്നത്. ഇതിനോടൊപ്പം പിഎംകെ 18 സീറ്റിലും എഎംഎംകെ 11 സീറ്റിലും മത്സരിക്കും. അണ്ണാമലൈയുടെ അസാന്നിധ്യം ചർച്ചയായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
dfsdsfdfsadfs
