കോട്ടയത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി; പ്രതിഷേധവുമായി നാട്ടുകാർ


ഷീബ വിജയൻ

കോട്ടയം ജില്ലയിലെ വൈക്കം തലയാഴത്തുള്ള സിപിഐ ഓഫീസിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശിയായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐയുടെ പ്രാദേശിക നേതാക്കൾ തന്റെ ഉപജീവനമാർഗ്ഗം നശിപ്പിച്ചുവെന്ന് ചെല്ലപ്പൻ നേരത്തെ പരാതിപ്പെട്ടിരുന്നു. മരണത്തിന് മുൻപായി സമൂഹമാധ്യമങ്ങളിലൂടെ പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത വിമർശനവും ഉന്നയിച്ചിരുന്നു.

സംഭവത്തെത്തുടർന്ന് സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആർഡിഒ നേരിട്ടെത്താതെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. പ്രദേശത്ത് സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

article-image

asdasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed