ബിഹാറിലെ ഈസ്റ്റ് ചമ്പാരനിൽ വ്യാജമദ്യ ദുരന്തത്തിൽ അഞ്ച് മരണം


ശാരിക l ദേശീയം

പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരണപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മറ്റ് അഞ്ചുപേർ നിലവിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച മുതൽ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ഒരു 25-കാരനാണ് ആദ്യം മരിച്ചത്. എന്നാൽ മദ്യനിരോധനം നിലവിലുള്ളതിനാൽ ഗ്രാമവാസികൾ വിവരം പോലീസിനെ അറിയിക്കാതെ യുവാവിന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. സംസ്ഥാനത്ത് മദ്യനിരോധന നിയമം നടപ്പിലാക്കുന്നതിൽ നിതീഷ് കുമാർ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

article-image

്ിു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed