മഹാരാഷ്ട്രയിൽ കാർ കിണറ്റിൽ വീണ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു


ഷീബ വിജയൻ

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ ആറ് കുട്ടികളുൾപ്പെടെ ഒരേ കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. നാസിക്കിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഡിൻഡോറിയിൽ വെള്ളിവാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീഴുകയായിരുന്നു. ഇരുട്ടിൽ ഡ്രൈവർക്ക് കിണർ കാണാൻ സാധിക്കാത്തതാണ് അപകടകാരണമെന്ന് കരുതുന്നു. സുനിൽ ദത്തു ദർഗുഡെ, രേഷ്മ സുനിൽ, ആശ അനിൽ എന്നിവരും ആറ് കുട്ടികളുമാണ് മരിച്ചത്. അഗ്നിരക്ഷാ സേന രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

article-image

dsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed