ഇന്ത്യയിൽ 24 മണിക്കൂറിനിടെ 30,254 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,254 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 391 പേര്‍ മരിച്ചു.
അതേസമയം, രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 98 ലക്ഷം കടന്നു. ഇതുവരെ 98,57,029 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3.5 ലക്ഷത്തിലേയ്ക്ക് ചുരുങ്ങുകയാണ്. 3,56,546 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് രോഗമുക്തരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണുണ്ടാകുന്നത്. ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 93 ലക്ഷം കടന്നിരിക്കുകയാണ്. 93,57,464 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,43,019 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.