കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം; വാഷിംഗ്ടണിലെ ഗാന്ധി പ്രതിമ തകര്‍ത്ത് ഖാലിസ്താന്‍ അനുകൂലികള്‍

വാഷിംഗ്ടണ്‍: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി വാഷ്ങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടി 'ഖാലിസ്ഥാൻ' വിഘടനവാദികളുടെ പ്രതിഷേധം. . ഇന്ത്യന്‍ എംബസിയ്ക്ക് മുന്നിലുണ്ടായിരുന്ന മഹാത്മ ഗാന്ധിയുടെ പ്രതിമ ഖാലിസ്താന്‍ അനുകൂലികള്‍ തകര്‍ത്തു. സംഭവത്തില്‍ ഇന്ത്യന്‍ എംബസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഗാന്ധി പ്രതിമയ്‌ക്കെതിരായ പോസ്റ്ററുകളും ബാനറുകളുമായെത്തിയ ഖാലിസ്താന്‍ അനുകൂലികളാണ് അക്രമം നടത്തിയത്. മഞ്ഞ നിറത്തിലുള്ള ഖലിസ്താന്റെ പതാകയും ഗാന്ധി പ്രതിമയില്‍ സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പതാക സ്ഥാപിച്ചതിന് പിന്നാലെ ഖാലിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ ശക്തമായ പ്രതിഷേധം അറിയിച്ചതായി വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതിന് പുറമെ അടിയന്തിര അന്വേഷണം ആവശ്യപ്പെട്ട് അമേരിക്കന്‍ ആഭ്യന്തര വകുപ്പിനെയും ഇന്ത്യന്‍ എംബസി സമീപിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.