വേതനം നല്‍കാത്ത ഐഫോണ്‍ കമ്പനി തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു

ബംഗളൂരു: ശമ്പളം നല്‍കാതെ തുടര്‍ച്ചയായി 12 മണിക്കൂര്‍ പണി എടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു. തായ്വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോലാര്‍ ജില്ലയിലെ ഫാക്ടറിയാണ് രാവിലെ ജോലി കഴിഞ്ഞ് ഫാക്ടറിക്ക് പുറത്തിറങ്ങിയ ആയിരത്തോളം തൊഴിലാളികള്‍ ഇന്ന് രാവിലെ അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തത്.
രണ്ടുമാസത്തിലധികമായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും പല തവണ ആവശ്യപ്പെട്ടിട്ടും കമ്പനി അധികൃതര്‍ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് പ്രതികരിക്കേണ്ടിവന്നതെന്നുമാണ് തൊഴിലാളികളുടെ പ്രതികരണം. ബംഗളൂരുവിലെ ഐ ഫോണ്‍ നിര്‍മ്മാണ ഫാക്ടറി ആ കമ്പനിയിലെ തൊഴിലാളികള്‍ തന്നെ തച്ചുതകര്‍ത്തത് ഇത്രയും നാളും അവര്‍ സഹിച്ച ചൂഷണത്തിന്റെ മൂര്‍ധന്യാവസ്ഥയിലുണ്ടായ സ്വാഭാവിക പ്രതികരണമാണ്. ഇതിന് പൂര്‍ണമായും ഉത്തരവാദികളാകുന്നത് തായിവാന്‍ കോര്‍പ്പറേറ്റ് ഭീമന്മാരായ വിസ്‌ട്രോണ്‍ മാത്രമാണ്.