പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു


തിരുവനന്തപുരം: പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി (87) അന്തരിച്ചു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ വെച്ച് നടക്കും.കൃഷി വകുപ്പിന്റെ മുന്‍ ഡയറക്ടറായിരുന്നു. കേരള കാര്‍ഷിക നയരൂപീകരണ അംഗമായിരുന്നു.

മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ട വ്യക്തിയാണ് ആര്‍ ഹേലി. ആകാശവാണിയിലെ വയലും വീടും ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ ആര്‍ ഹേലി ആയിരുന്നു. നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും കാര്‍ഷിക സംബന്ധമായ ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിരുന്നു.

You might also like

  • Straight Forward

Most Viewed