ഇനി നോക്കിയയുടെ ലാപ്ടോപ്പും


ന്യൂഡൽഹി ഫോണുകളുടെ പര്യായമായ നോക്കിയയ്ക്ക് ഇനി ലാപ്പ് ടോപ്പും. സ്മാർട്ട് ഫോൺ വിപണിയില്. കാലിടറിയ നോക്കിയ കുറച്ച് വര്‍ഷം മുന്പാണ് ഫോൺ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. നോക്കിയ ബ്രാൻഡിലുള്ള ഫീച്ചർ ഫോണുകളും, സ്മാർട്ട്ഫോണുകളും വിപണിയിലെത്തി. ഇതുകൂടാതെ കഴിഞ്ഞ വർഷം നോക്കിയയുടെ സ്മാർട്ട് ടിവികളും ഇന്ത്യൻ വിപണിയിലെത്തി. ഇനി അധികം താമസമില്ലാതെ നോക്കിയയുടെ ലാപ്ടോപ്പും വിപണിയിലെത്തും.

പ്യൂർബുക്ക് ശ്രേണിയിലെ X14 ആണ് ഇന്ത്യയിലെ ആദ്യ നോക്കിയ ലാപ്ടോപ്പ് ആയി ഉടൻ വില്പനക്കെത്തുക. നോക്കിയ പ്യൂർബുക്ക് X14-ന്റെ വരവ് വ്യക്തമാക്കി ഇകോമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ ഒരു മൈക്രോ-സൈറ്റ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള വിവരം അനുസരിച്ച് കറുപ്പ് നിറത്തിൽ മാത്രമാവും നോക്കിയ പ്യൂർബുക്ക് X14 വിപണിയിലെത്തുക.
ഇന്റൽ കോർ i5 പ്രൊസസർ ആയിരിക്കും നോക്കിയ പ്യൂർബുക്ക് X14-ന് എന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഡോൾബി അത്മൊസ്, ഡോൾബി വിഷൻ സാങ്കേതികവിദ്യകൾ ഈ ലാപ്‌ടോപ്പിലുണ്ടാവും. 1.1കിലോഗ്രാം മാത്രം ഭാരം വരുന്ന “അൾട്രലൈറ്റ്” നിർമാണമാണ് നോക്കിയ പ്യൂർബുക്ക് X14-ന്റെ മറ്റൊരു ആകർഷണം. ലാപ്‌ടോപ്പിന്റെ ചിത്രത്തിൽ യുഎസ്ബി 3.0, എച്ച്ഡിഎംഐ പോർട്ടുകളും പ്യൂർബുക്ക് X14-നുണ്ടാകും എന്ന് വ്യക്തമാണ്.

നോക്കിയ പ്യുർബുക്ക് X14 ലാപ്ടോപ്പിന്റെ ലോഞ്ച് തിയതിയെപ്പറ്റിയോ ഇന്ത്യയിലെ വിലയെപ്പറ്റിയോ ഉള്ള വിവരങ്ങൾ തത്കാലം അജ്ഞാതമാണ്. അതെ സമയം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിസ്) വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് അനുസരിച്ച് ഒന്നിലധികം നോക്കിയ ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ ലോഞ്ചിന് തയ്യാറെടുക്കുന്നുണ്ട്. നോക്കിയ പ്യുർബുക്ക് X14 ഈ നിരയിലെ ആദ്യ ലാപ്ടോപ്പ് ആയിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed