ലാലു പ്രസാദ് യാദവിന്‍റെ നില ഗുരുതരം; വൃക്കയുടെ പ്രവർത്തനം തകരാറിൽ

റാഞ്ചി: ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. വൃക്കകളുടെ പ്രവർത്തനം വഷളാകുന്നതായി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാർ അറിയിച്ചു. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദിനെ രണ്ടാഴ്ചകൾക്ക് മുന്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2017ലാണ് കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുവിനെ കോടതി ശിക്ഷിച്ചത്.