കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് മരണം


മധ്യപ്രദേശ്: നിയന്ത്രണം തെറ്റി കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ മഹാരാജ്പുരിലാണ് സംഭവം. ഒൻപത് പേരുമായി സഞ്ചരിച്ച കാറാണ് കിണറ്റിലേക്ക് വീണത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
നിയന്ത്രണം നഷ്ടപ്പെട്ട കാർ കിണറ്റിലേക്ക് തലകുത്തനെ വീഴുകയായിരുന്നുവെന്നും അപകടത്തിൽ ആറ് പേർ മരിച്ചതായും മഹാരാജ്പുർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed