മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു

ലക്‌നൗ: മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ആറ് മാസം പ്രായമുള്ള അര്‍ഷ് ആണ് മരിച്ചത്. യുപി ബേസായി ഇസ്ലാംപുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അര്‍ഷിന്റെ മൂന്ന് വയസുകാരിയായ സഹോദരി ബുഷ്രയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്ബോഴായിരുന്നു സംഭവം. കിടക്കയ്ക്ക് അരികിലായി കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീ പടരുകയായിരുന്നു. അര്‍ഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ ബ്രുഷ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
കൊറോണ വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിദേശസംഘം ഹൈദരബാദില്‍; ഭാരത് ബയോടെക് സന്ദർശിച്ചു.