ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 പേര്‍ക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 514 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി. മരണസംഖ്യ 1,23,611 ആയി ഉയര്‍ന്നു. 5,33,787 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 

76,56,478 പേര്‍ രോഗമുക്തരായി. ആഗോളതലത്തില്‍ രോഗമുക്തി നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed