ഇന്ത്യ ചോദ്യം ചോദിക്കാൻ അനുവദിക്കാത്ത പ്രത്യേകതരം ജനാധിപത്യ രാജ്യമെന്ന് ചിദംബരം


ന്യൂഡൽഹി: ചോദ്യങ്ങൾ ചോദിക്കാനോ ചർച്ചകൾ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേക ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ലോക്സഭയിൽ ലഡാക് വിഷയത്തിൽ കോൺഗ്രസിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ചിദംബരത്തിന്‍റെ വിമർശനം.

അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ പ്രസ്താവനയിൽ കോൺഗ്രസിനെ ചോദ്യം ചോദിക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് നേതാക്കൾ ലോക്സഭയിൽനിന്ന് ഇറങ്ങി പാർലമെന്‍റ് ഹൗസ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധിച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed