വ്യോമയാന ഭേദഗതി നിയമം പാസായി ഇനി വിമാനത്തിനുള്ളിലെ കുറ്റകൃത്യങ്ങൾക്ക് പിഴ ഒരു കോടി


ന്യൂഡൽഹി: വിമാനത്തിന് ഉള്ളിൽവച്ചു നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിഴ പത്തു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപ വരെയാക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന വ്യോമയാന ഭേദഗതി ബില്ല് രാജ്യസഭയിൽ പാസായി. ബില്ല് നേരത്തേ ലോക്സഭയിൽ പാസായിരുന്നു. 

കോവിഡ് കാലത്തെ പ്രതിസന്ധികൽ വ്യോമയാന മേഖല എങ്ങനെ മറികടന്നു എന്നു വിശദീകരിച്ചാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്. വ്യോമയാന നിയമത്തിൽ മാറ്റം കൊണ്ടുവരണമെന്ന അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ ആവശ്യത്തെ തുടർന്നാണ് നിബന്ധനകൾക്ക് അനുസൃതമായി ബിൽ ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്‍റെ നിർമ്മാണം, കൈവശം വയ്ക്കൽ, ഉപയോഗം, പ്രവർത്തനം, വിൽപ്പന, ഇറക്കുമതി, കയറ്റുമതി എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം. 1934ലെ വ്യോമയാന നിയമത്തിലെ കര, നാവിക, വ്യോമ സേനകൾക്ക് പുറത്തുള്ള സായുധസേനകളുടെ പക്കലുള്ള വ്യോമയാനങ്ങൾ സൂക്ഷിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തിയാണ് 2020 ലെ വ്യോമയാന ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.

വ്യോമഗതാഗതവുമായി ബന്ധപ്പെട്ട പിഴവുകൾ നിശ്ചിത തുക അടച്ച് ഒത്തുതീർപ്പാക്കാനാവുന്ന സംവിധാനവും നിലവിൽവരും. ഇതിന്‍റെ ചുമതല ബിസിഎഎസിനോ പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ നൽകും. വ്യോമഗതാഗതത്തിലെ എല്ലാ മേഖലകളും ബില്ലിന്‍റെ പരിധിയിൽവരും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed