ഓണത്തുന്പികൾ 2020ന്റെ വിജയികളെ ഹോപ്പ് ബഹ്‌റൈൻ പ്രഖ്യാപിച്ചു
മനാമ: ഹോപ്പ് ബഹ്‌റൈൻ ഓണത്തോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ഓണ ത്തുന്പികൾ 2020 മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇരുന്നൂറ്റന്പതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 5 കുട്ടികളാണ് പ്രത്യേക അഭിനന്ദനങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ജേല റോജൻ, അൽവിന സാറാ അജി എന്നിവരാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടി ഗോൾഡൻ കാറ്റഗറി സ്ഥാനത്തിന് അർഹരായത്.ജെയിഡൻ ജിനോ, ആയിദീൻ ജിതിൻ എന്നിവർ സിൽവർ കാറ്റഗറി സ്ഥാനത്തിന് അർഹരായപ്പോൾ ജോയാന മറിയം ജോസഫ് പ്രത്യേക പരാമർശത്തിന് അർഹയായി.
ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയാണ് മത്സരം നടന്നത്. ജോഷി നെടുവേലിൽ, ജയേഷ് കുറുപ്പ്, ഗിരീഷ് ജി. പിള്ളൈ, സിബിൻ സലിം, ജാക്‌സ് മാത്യു തുടങ്ങിയവർ മത്സരത്തിന് നേതൃത്വം കൊടുത്തു. വിജയികൾക്ക് മോമെന്റോയും മറ്റ് സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.


