കോടതിയലക്ഷ്യം: വിജയ് മല്യയുടെ ഹർജി തള്ളി
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റീസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. 2017 ലെ കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് മല്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കോടതി ഉത്തരവിന് വിരുദ്ധമായി മക്കളുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
സ്വത്തുവകകൾ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി. ഇതിനെതിരേയാണ് വിജയ് മല്യ പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.

