ലാവ്‌ലിൻ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്
ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പഴയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. കേസ് ജസ്റ്റീസ് എന്‍.വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായാണ് മാറ്റിയിരിക്കുന്നത്. പിണറായി വിജയന്‍, കെ.മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പഴയ ബെഞ്ചിലേക്ക് മാറ്റിയത്.
പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹർജിയില്‍ പറയുന്നത്. തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായിയെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ലാവ്‌ലിൻ അഴിമതിയുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്ഇബി മുൻ ചെയർമാനും കേസിലെ പ്രതിയുമായ ആർ. ശിവദാസൻ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.

