ലഡാക്കിൽ സൈന്യം നിയന്ത്രണരേഖ ലംഘിച്ചിട്ടില്ലെന്ന് ചൈന


ബെയ്ജിംഗ്: കിഴക്കൻ ലഡാക്കിലെ സംഘർഷ വിഷയത്തിൽ പ്രതികരണവുമായി ചൈന. ചൈനീസ് സേന നിയന്ത്രണരേഖ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണ്. ചൈനീസ് സൈന്യം ഒരിക്കലും യഥാർത്ഥ നിയന്ത്രണരേഖ മറികടന്നിട്ടില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നിലവിലെ സ്ഥിതി സംബന്ധിച്ച് ഇരുപക്ഷവും ആശയവിനിമയം തുടരുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് പാംഗോംഗ് തടാക തീരത്ത് ചൈനീസ് സൈന്യം നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമിച്ചതെന്നാണ് ഇന്ത്യ ആരോപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed