കൊവിഡ് കെയർ സെന്ററിൽ തീപിടുത്തം; 11 മരണം


ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കൊവിഡ് കെയർ സെന്‍ററിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. വിജയവാഡയിൽ സ്വകാര്യ ആശുപത്രി നടത്തിയിരുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേ‍ർ ആശുപത്രിയിൽ ചികിത്സയിലാണ്. 

കൊവിഡ് കെയർസെന്ററാക്കി മാറ്റിയ ഗോൾഡൻ പാലസ് ഹോട്ടലിൽ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. ഒരു സ്വകാര്യ ആശുപത്രിയുടെ മേൽനാട്ടത്തിലാണ് ചികിത്സാ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കൊവിഡ് ലക്ഷണങ്ങളുള്ള മുപ്പത് പേരാണ് ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. പത്ത് ജീവനക്കാരും കെട്ടിടത്തിലുണ്ടായിരുന്നു. 7 പേർ ഗുരുതരമായി പൊള്ളലേറ്റും പുക നിറഞ്ഞ മുറിയിൽ കുടുങ്ങി ശ്വാസം കിട്ടാതെയാണ് മരിച്ചത്. ബാക്കിയുള്ളവർ ആശുപത്രിയിൽ മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed