രാജമലയിലെ സർക്കാർ സഹായധനത്തെച്ചാല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു


ഇടുക്കി: മൂന്നാറിലെ രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച തോട്ടം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സഹായധനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദവും മുറുകുന്നു. കരിപ്പൂരിലെ ദുരന്തബാധിതർക്ക് പത്ത് ലക്ഷം രൂപ നൽകിയതിനെ ഒരിക്കലുമെതിർക്കില്ലെന്നും, എന്നാൽ അതേ സഹായം തന്നെ ലഭിക്കാൻ പെട്ടിമുടിയിലെ പാവപ്പെട്ട തോട്ടം തൊഴിലാളികൾക്കും അവകാശമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരിപ്പൂരിൽ ഓടിയെത്തിയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തുമെന്നാണ് താൻ കരുതിയതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഇരുവരും ഇന്ന് ദുരന്തസ്ഥലം സന്ദർശിച്ചു.

’’കരിപ്പൂരിലുള്ളവർക്ക് പത്ത് ലക്ഷം പ്രഖ്യാപിച്ചെങ്കിൽ, രാജമലയിലുള്ളവർക്കും പത്ത് ലക്ഷം തന്നെ സഹായധനം നൽകണം. കരിപ്പൂരിലുള്ളവർക്ക് ഇൻഷൂറൻസ് തുക അടക്കം ലഭിക്കും. അത് പോലെയല്ല പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികൾ. കരിപ്പൂരിലെ ദുരന്തബാധിതർക്ക് പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതിനെ താനൊരിക്കലും എതിർക്കില്ല. എത്ര സഹായം നൽകിയാലും മരിച്ചുപോയ ഒരാൾക്ക് പകരമാകില്ലല്ലോ. അവർക്ക് അർഹതപ്പെട്ടതാണ് അത്രയും സഹായം. അതുപോലെയുള്ള സഹായം രാജമലയിലുള്ളവർക്കും അവകാശപ്പെട്ടതാണ്. ആളുകൾക്കിടയിൽ ആശങ്ക ഉയർന്നുവരുന്നു. അതിന് സർക്കാർ മറുപടി നൽകണം’’, എന്ന് ചെന്നിത്തല.

ചെന്നിത്തല മാത്രമല്ല, സ്ഥലം എംപി ഡീൻ കുര്യാക്കോസ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ്. ഇടുക്കിയിലെ പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികളോട് സർക്കാരിന് വേർതിരിവെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവർക്ക് നൽകിയ നഷ്ടപരിഹാരം ഇടുക്കിക്കാർക്ക് കൊടുത്തില്ല. ദുരന്തങ്ങൾക്ക് ഇരയാകുന്നവർക്ക് സമാനപരിഗണന നൽകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed