101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ


ന്യൂഡൽഹി: പ്രതിരോധമേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യ. വിദേശരാജ്യങ്ങളിൽ നിന്നുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. 

ആത്മ നിർഭർ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. പ്രതിരോധ മേഖലയിലേക്ക് വേണ്ട ഉപകരങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ആഭ്യന്തര ഉത്പ്പാദനം കൂട്ടാനാണ് തീരുമാനമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. ഭാവിയിൽ പ്രതിരോധ മേഖലയിൽ പൂർണ്ണമായും വിദേശ നിർമ്മിത ഉപകരണങ്ങൾ ഇല്ലാതാക്കും. 2020നും 2024നും ഇടയിൽ വിദേശ ഇറക്കുമതി പൂർണമായും നിരോധിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed