ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഡാമുകൾ‌ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇനിയും മഴ തുടർന്നാൽ ആശങ്കാകുലമായ സാഹചര്യമാകും ഉണ്ടാകുക. എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയും നദികളിൽ ജലനിരപ്പും കൂടാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed