ബംഗളൂരുവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് യെദിയൂരപ്പ
ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ബംഗളൂരുവിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ബംഗളൂരുവിൽ പുതിയതായി ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല. സംസ്ഥാനത്തിന്‍റെ സാന്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതും ഒരു പോലെ തന്നെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ തലസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി തലസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുകയാണ്. എല്ലാവരും ശ്രമിച്ചാൽ രോഗത്തെ നിയന്ത്രിക്കാമെന്നും യെദിയൂരപ്പ കൂട്ടിച്ചേർത്തു.

