കനത്ത മഴയിൽ ഡൽഹി മുങ്ങി; ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധ സമരം മാറ്റിവെക്കാൻ ആലോചന
ഷീബ വിജയൻ
ന്യൂഡൽഹി: ഇന്ന് ഡൽഹിയിൽ ഇൻഡ്യ സഖ്യം സംഘടിപ്പിക്കാനിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ കുറ്റവിചാരണ പ്രതിഷേധ പരിപാടികൾ മാറ്റിവെക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. മേഖലയിൽ തുടരുന്ന കനത്ത മോശം കാലാവസ്ഥയാണ് ഇതിന് പ്രധാന കാരണം. ഇന്നലെ രാത്രി മുതൽ തലസ്ഥാനത്തു പെയ്യുന്ന ശക്തമായ മഴ മൂലം വേദി നിർമാണവും മറ്റ് ഒരുക്കങ്ങളും പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. വിഷയത്തിൽ വ്യക്തത വരുത്താനായി ഉച്ചക്ക് 1 മണിക്ക് രാഹുൽ ഗാന്ധി പ്രത്യേക വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ ഔദ്യോഗിക വസതിയിൽ വൈകിട്ട് നാലുമണിയോടെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന ഡൽഹി ചലോ റാലിയുടെ തുടക്കമായാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. പൗരാവകാശ സംഘടനകളെ അണിനിരത്തുന്നതിനൊപ്പം വോട്ടവകാശം നിഷേധിക്കപ്പെട്ട സാധാരണക്കാരെ നേരിട്ട് വേദിയിലെത്തിക്കാനും പദ്ധതിയുണ്ടായിരുന്നു.
dsdsfdfsfd

